പാലക്കാട്: ജില്ലയിൽ 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടമറിയാത്തവരുമാണ് ബാക്കിയുള്ളവർ. ഒരു കണ്ണൂർ സ്വദേശിയും ഇതിലുൾപ്പെടും.
64 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ
തമിഴ്നാട് (11): ചിറ്റൂർ സ്വദേശി (41), പെരുമാട്ടി സ്വദേശികൾ (31പുരുഷൻ, 46സ്ത്രീ), മങ്കര സ്വദേശി (39), പട്ടഞ്ചേരി സ്വദേശി (34), കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15), വണ്ടിത്താവളം സ്വദേശി (34), മുതലമട സ്വദേശി (29), വടക്കഞ്ചേരിയിലെ അന്യസംസ്ഥാന തൊഴിലാളികൾ (36, 35).
ആന്ധ്ര (1): പറളി സ്വദേശി (25).
കർണാടക (2): പട്ടഞ്ചേരി സ്വദേശി (29). കണ്ണാടി സ്വദേശി (22)
ഡൽഹി (1): പട്ടഞ്ചേരി സ്വദേശി (8).
ഒറീസ (1): നെന്മാറയിലെ അന്യസംസ്ഥാന തൊഴിലാളി (19).
ഖത്തർ (3): മങ്കര സ്വദേശി (45 സ്ത്രീ), പിരായിരി സ്വദേശികൾ (56, 33).
സൗദി (4): മങ്കര സ്വദേശി (35,44), പിരായിരി സ്വദേശി (37), കിഴക്കഞ്ചേരി സ്വദേശി (40).
യു.എ.ഇ (1): മങ്കര സ്വദേശി (49).
സമ്പർക്കം (4): പുതുപ്പരിയാരം സ്വദേശി (33), കാവിൽപാട് സ്വദേശി (27). രോഗം സ്ഥിരീകരിച്ച പല്ലശന സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ. പട്ടഞ്ചേരി സ്വദേശി (63). പട്ടഞ്ചേരിയിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാൾ. അമ്പലപ്പാറ സ്വദേശി (32). എറണാകുളത്ത് ചുമട്ടു തൊഴിലാളി. ഒപ്പമുള്ള ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഉറവിടം അറിയാത്തവർ (4): കുമരംപുത്തൂർ സ്വദേശികൾ (32, 52, 53), അമ്പലപ്പാറ സ്വദേശി (41).
പട്ടാമ്പിയിലെ രോഗികൾ: 12, 9, 14 വയസുള്ള ആൺകുട്ടികളും ആറുവയസുള്ള പെൺകുട്ടിയും ഉൾപ്പെടെ 11 മുതുതല സ്വദേശികൾ. 2, 8, 15 വയസുള്ള ആൺകുട്ടികൾ ഉൾപ്പെടെ പട്ടാമ്പി സ്വദേശികളായ ആറുപേർ. നാഗലശേരി സ്വദേശികളായ രണ്ടുപേർ. ഇതിലൊന്ന് ഏഴുവയസുകാരൻ. ഓങ്ങല്ലൂർ സ്വദേശികൾ രണ്ടുപേർ. ഇതിലൊന്ന് 14 വയസുകാരൻ. ഒന്നുവീതം ചളവറ, തൃക്കടീരി, പട്ടിത്തറ, പരുതൂർ സ്വദേശികൾ.