പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അസുഖബാധിത മൃഗങ്ങളെ എത്തിക്കുന്നതിനാണ് നിയന്ത്രണം. അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രിയിലെ ഡോക്ടർമാരുമായി ഫോണിൽ ബന്ധപ്പെടാമെന്ന് പി.ആർ.ഒ ജോജു ഡേവിസ് അറിയിച്ചു. ഫോൺ: 9447417100, 9447278281.
നിയന്ത്രണം ഇങ്ങനെ
നഗരസഭ അതിർത്തിക്ക് പുറത്തുനിന്നുള്ളവർ അതത് സ്ഥലത്തെ ആശുപത്രി സേവനം ഉപയോഗിക്കണം.
അത്യാവശ്യഘട്ടത്തിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ എത്തിക്കുക.
ഡോക്ടർമാരെ പരമാവധി ഫോണിൽ ബന്ധപ്പെട്ട് സഹായം തേടുക.
മൃഗങ്ങളുടെ കൂടെ വരുന്നവരുടെ എണ്ണം കുറയ്ക്കുക.
പ്രതിരോധ കുത്തിവയ്പ് തൽക്കാലം ഒഴിവാക്കുക.
അത്യാവശ്യ ഘട്ടങ്ങളിൽ ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്ത് കുത്തിവയ്പെടുക്കാം.
മൃഗങ്ങളെ കവാടത്തിന് മുന്നിലിറക്കിയ ശേഷം വാഹനം ആശുപത്രിക്ക് പുറത്ത് നിറുത്തുക.
അത്യാസന്ന നിലയിലുള്ള മൃഗങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാം.