ഷൊർണൂർ: കൊവിഡ് ഭീതിയിൽ വിമുക്തഭടനും എസ്.ബി.ഐ സെക്യൂരിറ്റി ജീവനക്കാരനുമായ പരുത്തിപ്ര ചവറാട്ടിൽ വീട്ടിൽ ജിത്തുകുമാർ (46) കോഴിപ്പാറയിലെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ചു. ബ്ലേഡുകൊണ്ട് കൈയിലെ ഞരമ്പും മുറിച്ചിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം.
ഇവിടെ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ദിവസങ്ങൾക്ക് മുമ്പ് പട്ടാമ്പിയിലെ കച്ചവടക്കാരനിൽ നിന്ന് മത്സ്യം വാങ്ങിയിരുന്നു. ഇയാൾക്ക് രോഗം ബാധിച്ചത് അറിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ഫലം നെഗറ്റീവാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതനായ രാഘവന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ജിഷ (അദ്ധ്യാപിക, അലൈഡ് കോളേജ്, മനിശേരി). മക്കൾ: ആയുഷ്, ആശിഷ്. സഹോദരിമാർ: സജിനി, രജിനി.