പാലക്കാട്: ജില്ലയിൽ മലപ്പുറം സ്വദേശിയുൾപ്പെടെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. 12 പേർ രോഗമുക്തരായി.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ നിന്നുള്ള മരുതറോഡ് സ്വദേശി (37), തുർക്കിയിൽ നിന്നുള്ള കിഴക്കഞ്ചേരി സ്വദേശി (27 സ്ത്രീ), കർണാടകയിൽ നിന്നെത്തിയ കോട്ടായി സ്വദേശി (26), കുമ്പിടി സ്വദേശികൾ (28, 25, 59, 53), കാരാകുറുശി സ്വദേശി (30), കുമരംപുത്തൂർ സ്വദേശി (25), കരിമ്പ സ്വദേശികൾ (21 പുരുഷൻ, 28,38 സ്ത്രീകൾ), ബീഹാറിൽ നിന്നുള്ള തൊഴിലാളി (26), കുവൈത്തിൽ നിന്നുള്ള കുഴൽമന്ദം സ്വദേശി (33), യു.എ.ഇ.യിൽ നിന്നുള്ള വല്ലപ്പുഴ സ്വദേശി (41), സൗദിയിൽ നിന്നുള്ള വല്ലപ്പുഴ സ്വദേശി (25), നെല്ലായ സ്വദേശി (38), കുലുക്കല്ലൂർ സ്വദേശി (36), തെങ്കര സ്വദേശി (28),
അലനല്ലൂർ സ്വദേശി (50), ഖത്തറിൽ നിന്നുള്ള വല്ലപ്പുഴ സ്വദേശി (54), കൂടല്ലൂർ സ്വദേശി (28), തച്ചനാട്ടുകര സ്വദേശി (ഒരു വയസുള്ള ആൺകുട്ടി), കോട്ടോപ്പാടം സ്വദേശി (27), നാഗാലാൻഡിൽ നിന്നുള്ള വിളയൂർ സ്വദേശി (31).
സമ്പർക്കം വഴി പെരുവമ്പ് സ്വദേശികളായ മൂന്നുപേർ (29 സ്ത്രീ, മൂന്നുമാസം തികയാത്ത ഇരട്ടകളായ ആൺകുട്ടികൾ). തരൂർ സ്വദേശി (44 പുരുഷൻ). കുലുക്കല്ലൂർ സ്വദേശികളായ നാലുപേർ (38, 33, 34,56 സ്ത്രീകൾ), പട്ടാമ്പി സ്വദേശികളായ രണ്ടുപേർ (32, 38), വല്ലപ്പുഴ സ്വദേശി (6 ആൺകുട്ടി), കൊപ്പം സ്വദേശി (60).
ഉറവിടം അറിയാതെ അലനല്ലൂർ സ്വദേശി (15ആൺകുട്ടി, 26 പുരുഷൻ), തെങ്കര സ്വദേശി (30), കൊട്ടോപ്പാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ആരോഗ്യ പ്രവർത്തക (30) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.