pothundy
പോത്തുണ്ടി ഉദ്യാന നവീകരണത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ സ്‌കൈ സൈക്കിംളിംഗ്.

നെന്മാറ: നെല്ലിയാമ്പതി മലനിരകൾക്ക് താഴെ പോത്തുണ്ടി അണക്കെട്ടിന്റെ ഉദ്യാന ഭംഗിയും പാടശേഖരങ്ങളിലെ പച്ചപ്പും കണ്ട് ആകാശത്തുകൂടെ സാഹസികമായി സൈക്കിൾ ചവിട്ടാം. ഉദ്യാന നവീകരണത്തോടനുബന്ധിച്ച് സിപ്പ് ലൈൻ ആകാശയാത്രയുടെ ഭാഗമായാണ് ആകാശ സൈക്കിംളിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചത്.
സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ 80 മീറ്റർ ദൂരത്തിലാണ് സ്‌കൈ സൈക്കിളിംഗ് ഉൾപ്പെടെയുള്ള 18 പുതിയ തരം സാഹസിക റൈഡുകൾ സ്ഥാപിക്കുന്നത്. നിലവിലെ ഉദ്യാനത്തിനോട് ചേർന്ന് നാലരയേക്കർ സ്ഥലത്താണ് 4.5 കോടി ചിലവഴിച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി പുതിയ കളിയുപകരണങ്ങളും സാഹസിക ഉപകരണങ്ങളും സ്ഥാപിച്ചത്.
മുതിർന്നവർക്കുള്ള ഓപ്പൺ ജിം, കുട്ടികൾക്കായുള്ള വിവിധ കളിയുപകരണങ്ങൾ, ഷൂട്ടിംഗ് പോയിന്റ്, ക്വാഡ് ബൈക്കിംഗ്, 4000 പേർക്ക് ഒന്നിച്ച് കാണാൻ കഴിയുന്ന ഓപ്പൺ സ്റ്റേജ്, 1400 മീറ്റർ നടപ്പാത, ശൗചാലയം സ്ഥാപിച്ചു.