covid
.

പാലക്കാട്: ജില്ലയിൽ ഇന്നലെ 49 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 19 പേർ രോഗമുക്തരാകുകയും ചെയ്തു. 471 പേരാണ് ചികിത്സയിലുള്ളത്. സമ്പർക്കത്തിലൂടെ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തുപേർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 21 പേർ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നുപേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയത്തും ചികിത്സയിലുണ്ട്.

ഡൽഹിയിൽ നിന്നുള്ള വടക്കഞ്ചേരി സ്വദേശി (25),​ കർണാടകയിൽ നിന്നുള്ള ഒറ്റപ്പാലം സ്വദേശി (30),​ അകത്തേത്തറ സ്വദേശികൾ (19,​ 45), ഹരിയാനയിൽ നിന്നുള്ള അഗളി സ്വദേശി (23,​ സ്ത്രീ),​ ജമ്മു കാശ്മീരിൽ നിന്നുള്ള വല്ലപ്പുഴ സ്വദേശി (30),​ തമിഴ്നാട്ടിൽ നിന്നുള്ള ചിറ്റൂർ സ്വദേശി (32),​

തെങ്കര സ്വദേശികളായ രണ്ടുപേർ (54 സ്ത്രീ, 26 പുരുഷൻ),​ കല്ലടിക്കോട് സ്വദേശി (51),​ സൗദിയിൽ നിന്നെത്തിയ കാഞ്ഞിരപ്പുഴ സ്വദേശി (45), മണ്ണൂർ സ്വദേശി (45),​ ചാലിശേരി സ്വദേശികളായ മൂന്നുപേർ (42, 52,​ 32),​ നാഗലശേരി സ്വദേശി (33),​ ഒറ്റപ്പാലം സ്വദേശി (44),​ പട്ടാമ്പി സ്വദേശി (31),​

കിഴക്കഞ്ചേരി സ്വദേശി (29),​ യു.എ.ഇ.യിൽ നിന്നുള്ള ചാലിശേരി സ്വദേശികൾ (41, 33, 48, 32),​ കുമ്പിടി സ്വദേശി (43),​ വിളയൂർ സ്വദേശി (41)

പരുതൂർ സ്വദേശികൾ (34, 31),​ ഷൊർണൂർ സ്വദേശി (24),​ ഒമാനിൽ നിന്നുള്ള ചാലിശേരി സ്വദേശി (26),​ ഖത്തറിൽ നിന്നുള്ള കൂറ്റനാട് സ്വദേശി (38), ഐവറി കോസ്റ്റിൽ നിന്നുള്ള അകത്തേത്തറ സ്വദേശി (32).

സമ്പർക്കം വഴി മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവർ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഓങ്ങല്ലൂർ സ്വദേശി (11 പെൺകുട്ടി). ഷൊർണൂർ സ്വദേശി (54). കല്ലടിക്കോട് സ്വദേശികളായ നാലുപേർ (39, 34, 35, 35). 28ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ പട്ടാമ്പി സ്വദേശികളായ ഒമ്പതുപേർ,​ മുതുതല സ്വദേശിയായ 17കാരൻ,​ കയിലിയാട് സ്വദേശിയായ എട്ടുവയസുകാരൻ.

ഇതുവരെ 32,​054 സാമ്പിൾ പരിശോധിച്ചതിൽ 31,​036 ഫലം ലഭ്യമായി. ഇന്നലെ 452 ഫലം കിട്ടി. 473 ഫലം ലഭിക്കാനുണ്ട്. പുതുതായി 180 സാമ്പിളയച്ചു. 1597 പേർക്കാണ് ഇതുവരെ പോസിറ്റീവായത്. 1113 പേർ രോഗമുക്തരായി. 85,​606 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. ഇന്നലെ 918 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. 10,​040 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു.