covid
.

പാലക്കാട്: പത്തനംതിട്ട സ്വദേശി ഉൾപ്പെടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാളുടെ ഉറവിടം വ്യക്തമല്ല. 36 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുള്ളവർ 438.

ഖത്തറിൽ നിന്നുള്ള മനിശേരി സ്വദേശിനി (23), സൗദിയിൽ നിന്നുള്ള വിളയൂർ സ്വദേശി (37), പത്തനംതിട്ട സ്വദേശി (23),​ ഉറവിടമറിയാതെ പുതുനഗരം സ്വദേശി (29) എന്നിവർക്കാണ് രോഗം. ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നുപേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയത്തും ചികിത്സയിലുണ്ട്.

കല്ലടിക്കോട് ആറ് പോസിറ്റീവ്

മണ്ണാർക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കരിമ്പ പഞ്ചായത്തിലെ രണ്ടുപേർക്കും, മുണ്ടൂർ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലുപേർക്കുമാണ് രോഗം.

ഇതോടെ എട്ടുദിവസത്തിനുള്ളിൽ മേഖലയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി. കരിമ്പ ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയതിനാൽ വാർഡിലേക്കുള്ള എല്ലാ വഴികളും അടച്ചു.