ksrtc
.

പാലക്കാട്: അൺലോക്ക് പ്രക്രിയയിൽ സംസ്ഥാനത്ത് ഇന്നുമുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് ഓടിത്തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഡിപ്പോയിൽ നിന്ന് 19 ബസുകൾ സർവീസ് ആരംഭിക്കും.

കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, മൂന്നാർ, എരുമേലി എന്നിവിടങ്ങളിലേക്കാണ് സർവീസ്. മറ്റു ജില്ലകളിലേക്കുള്ള സർവീസുകളുടെ കാര്യം യാത്രക്കാരുടെ തിരക്കനുസരിച്ചേ തീരുമാനിക്കൂ. അന്തർ സംസ്ഥാന സർവീസുകൾ ഇപ്പോഴുണ്ടാകില്ല.

സർവീസ് ഇങ്ങനെ

പാലക്കാട് ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്ക് രണ്ടും എറണാകുളത്തേക്ക് നാലും വയനാട്ടിലേക്ക് ഒന്നും സർവീസ്.

വടക്കഞ്ചേരിയിൽ നിന്ന് കോട്ടയം, മൂന്നാർ, എരുമേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസ് വീതം.

ചിറ്റൂരിൽ നിന്ന് വയനാട്ടിലേക്ക് നാല്, കോട്ടയത്തേക്ക് രണ്ട്, എറണാകുളം ഒന്ന് എന്നിങ്ങനെയാണ് സർവീസ്.

മണ്ണാർക്കാട് നിന്ന് എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഒന്നുവീതം ബസുകളോടും.

തിരക്കനുസരിച്ച് തിങ്കളാഴ്ച മുതൽ കൂടുതൽ സർവീസാരംഭിക്കും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും സർവീസ്. കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്നുള്ള യാത്രയും അനുവദിക്കില്ല. നിലവിൽ ജില്ലയ്ക്കകത്ത് 123 സർവീസ് നടത്തുന്നുണ്ട്.

-ടി.എ.ഉബൈദ്, എ.ടി.ഒ.