covid
.

ചിറ്റൂർ: തമിഴ്നാട് അതിർത്തിയായ ആർ.വി.പുതൂരിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും അടിയന്തിര ജാഗ്രത നടപടി സ്വീകരിച്ചു. കടകളും ഇതര സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിട്ടു. രോഗിയുമായി സമ്പർക്കത്തിൽ ഉൾപ്പെടുന്നതായി കണ്ടെത്തിയവർക്ക് ആർ.വി. പുതൂർ സ്‌കൂളിൽ ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തും.

രോഗം സ്ഥിരീകരിച്ച വ്യക്തി തമിഴ്നാട്ടിലെ ഒരു വൻകിട ഹോട്ടലിൽ പാചകക്കാരനായിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ആർ.വി പുതൂരിലുള്ള വീട്ടിലും ഭക്ഷണ പദാർത്ഥമൊരുക്കി വില്പന നടത്താറുണ്ടായിരുന്നു. നിരവധി പേർ ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇയാൾ ആർ.വി.പുതൂർ, നടുപ്പുണി തുടങ്ങിയ പ്രദേശങ്ങളിലെ പല വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക ഭീതി വലുതാതാണ്.

പ്രദേശത്ത് നിന്ന് ഊടുവഴികളിലൂടെ നിരവധിപേർ ഇപ്പോഴും തമിഴ്നാട്ടിലേക്ക് നിത്യേന ജോലിക്കായി പോയി വരുന്നുണ്ട്. ഇതേറെ ആശങ്കാജനകമാണ്. തമിഴ്നാട്ടിൽ കൃത്യമായ പരിശോധനയുണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.