മല്ലപ്പള്ളി - കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ. മല്ലപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 102 കേന്ദ്രങ്ങളിൽ സമര സാക്ഷ്യം പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. താലൂക്കുതല ഉദ്ഘാടനം മല്ലപ്പള്ളി സിവിൽ സ്റ്റേഷനിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം. അലക്‌സ് നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി രാജേന്ദ്രൻ, കെ. ശ്രീനിവാസൻ, എ.കെ പ്രകാശ്, വി.ജി. മണി, അനൂപ് ഫിലിപ്പ്,കെ.എം. അൻസാരി,എം. ഷാജഹാൻ, പി. അനൂപ്, പി.സതീഷ് കുമാർ, പി.ടി നിഷ,വി.എസ് സതിശൻ,കെ.ബി സുജാതാകുമാരി, കെ.കെ രമേശൻ, പി.പി അനിൽകുമാർ, എം.വി റജിമോൻ, മിനി കുമാരി,അനിൽ കുമാർ, കെ.ജി ഓ ഏ ഏരിയാ സെക്രട്ടറി കെ.സി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.