30-robin-peter
പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മല്ലശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം: എ.ഐ.സി.സി.യുടെയും കെ.പി.സി.സിയുടെയും നിർദ്ദേശപ്രകാരം വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. മല്ലശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയ്ക്ക് മുന്നോടിയായി ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പനച്ചക്കൽ,അഡ്വ.അലക്സാണ്ടർ മാത്യു,ബിജു വട്ടകുളഞ്ഞി,കെ.ആർ മനോഹരൻ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി,ലീലാ രാജൻ, ലിസി ജയിംസ്,പ്രസീത രഘു, ആനന്ദവല്ലിഅമ്മ,സുലോചനദേവി,സുശീലഅജി,പി.കെ ഉത്തമൻ,ജെൽവിൻ ജെയിംസ്, അന്നമ്മഫിലിപ്പ് എന്നിവർ സംസാരിച്ചു.