തണ്ണിത്തോട്: എ.ഐ.സി.സി നിർദ്ദേശപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ തണ്ണിത്തോട് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി വൈസ് പ്രസിഡന്റ് ജോൺ മാത്യു,ശശിധരൻനായർ എം.കെ മാത്യു, ഉഷ എസ് നായർ, സുജ മാത്യു,ബിജു മാത്യു, പുഷ്പനാഥ്,ശശാങ്കൻ,ജോൺ കിഴക്കേൽ എന്നിവർ സംസാരിച്ചു.