01-babu-george
ദേശീയ കായികവേദിയുടെ നേതൃത്വത്തിൽ പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നതിന്റെ ഭാഗമായുള്ള ' ടി.വി ചലഞ്ച് ' ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

മൈലപ്രാ: ദേശീയ കായികവേദിയുടെ നേതൃത്വത്തിൽ പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നതിന്റെ ഭാഗമായുള്ള ടി.വി ചലഞ്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗോപി, പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.രതീഷ്‌കുമാർ,കെ.ആർ.അജിത്ത് കുമാർ,ബേബി മൈലപ്രാ,വിൽസൺ തുണ്ടിയത്ത്,അജിത്ത് മണ്ണിൽ,ജെയിംസ് കീക്കരിക്കാട്ട് ,എസ്.അഫ്സൽ,ബിജു ശമുവേൽ,അഷറഫ് കെ.മഞ്ജു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.