പത്തനംതിട്ട : കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷ ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരമോ സിറ്റിസൺ ലോഗിൻ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സപ്ലൈ ഓഫീസുകളിലെ ഫ്രണ്ട് ഓഫീസിനോട് അനുബന്ധിച്ചുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കണം. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ടെലിഫോണിൽ കൂടി അറിയിച്ച് ഓഫീസിൽ എത്തുന്നവർക്ക് പ്രവേശനത്തിനായി ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും. അപേക്ഷകർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.