പത്തനംതിട്ട: സഹകരണ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കി പൂട്ടിക്കുന്നതിനും സഹകാരികളെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റുന്നതിനും ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് രണ്ടിന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ സംഘടിപ്പിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജില്ല പ്രസിഡന്റ് സി.തുളസീധരൻപിള്ള, ജില്ല സെക്രട്ടറി കെ.കെ.മാത്യു, ട്രഷറർ റെജി പി. സാം എന്നിവർ സംസാരിക്കും.