മൈലപ്രാ: സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മൈലപ്രാ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് വക സ്ഥലത്ത് കൃഷി നടീൽ ഉദ്ഘാടനം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് അംഗം പി.സി. ജോൺ,എൻ.ആർ.സുനിൽകുമാർ, ജോഷ്വാ മാത്യു,കെ.കെ.മാത്യു എന്നിവർ സംസാരിച്ചു.