തിരുവല്ല: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് നെടുമ്പ്രം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു.പി.എസ്. മുരളീധരൻ നായർ, എ.പ്രദീപ്കുമാർ,പി.ജി.നന്ദകുമാർ,അനിൽ സി.ഉഷസ്, ജിജോ ചെറിയാൻ,ജോൺസൺ,സൂര്യകൃഷ്ണൻ, സൂരജ് കൃഷ്ണൻ,ബിനു കുര്യൻ എന്നിവർ സംസാരിച്ചു.