തിരുവല്ല: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ,ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ധർണ നടത്തി.സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.വി.ആർ.സുധീഷ് വെൺപാല, ഒ.വിശ്വംഭരൻ,ആർ.മനു, ജനുമാത്യു,പി.എം.ശശി,ബിജു,സിബി ഏബ്രഹാം,സുഭാഷ്, വിമൽ,നടേശൻ എന്നിവർ സംസാരിച്ചു.