ചെങ്ങന്നൂർ: ഇന്ധന വില വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദാവനം ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി. ഏരിയാ രക്ഷാധികാരി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ പി മുരുകേശ് അദ്ധ്യക്ഷനായി. സതീഷ് കെ നായർ, സുനു തുരുത്തിക്കാട് , സജി പാറപ്പുറം, കെ കെ രാജേന്ദ്രൻ, ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.