കലഞ്ഞൂർ : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും യോഗവും നടന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.കൂടലിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷാജി കൂടൽ അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി എസ്.രാജേഷ്, കെ.ചന്ദ്രബോസ്, ടി.എൻ.സോമരാജൻ,ഹരീഷ് മുകുന്ദ്, രവീന്ദ്രൻ നായർ, സതീഷ് കുമാർ, പുഷ്പൻ, വിനോദ്, വിക്ടർ, സജീവ് കുമാർ, എന്നിവർ സംസാരിച്ചു.ഓട്ടോ കെട്ടിവലിച്ചുള്ള പ്രതിഷേധം നടത്തി.കൊടുമൺ ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ.സലിം ഉദ്ഘാടനം ചെയ്തു.ഷാജു ഡേവിഡ് അദ്ധ്യക്ഷനായി. പി.എം.സേവ്യർ,സി.ജി.മോഹനൻ, ബിനു ഗോപി, പ്രകാശ് എന്നിവർ സംസാരിച്ചു.ഏനാത്ത് ജംഗ്ഷനിൽ സി.ഐ.ടി.യു. കൊടുമൺ ഏരിയാ സെക്രട്ടറി വി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ജോൺസൺ അദ്ധ്യക്ഷനായി.അരുൺ ഏനാത്ത്,ഗോപിക്കുട്ടനാചാരി,ബിനുകുട്ടൻ,മുരളീധരൻ,സുധീർ എന്നിവർ സംസാരിച്ചു.