കോന്നി: എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയത്തോടെ മലയോര മേഖലയിലെ സ്കൂളുകൾ. ആറുവർഷമായി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നതും ഏറ്റവും കൂടുതൽ കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നതും കോന്നി റിപ്പബ്ളിക്കൻ സ്കൂളിലാണ്. ഇത്തവണ 256 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ പേരും വിജയിച്ചപ്പോൾ 36 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 183 കുട്ടികളിൽ 182 പേർ വിജയിച്ചു. 17 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കലഞ്ഞൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 177 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 176 പേർ വിജയിച്ചു.13 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊക്കാത്തോട് ഗവ.ഹൈസ്‌കൂളും എലിമുള്ളുംപ്ലാക്കൽ ഗവ..ഹയർ സെക്കൻഡറി സ്കൂളും തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളും നൂറുശതമാനം വിജയം നേടി. കൊക്കാത്തോട് ഗവ:ഹൈസ്‌കൂൾ തുടർച്ചയായ നാലാം തവണയാണ് നൂറുശതമാനം വിജയം നേടുന്നത്.കൊക്കാത്തോട് സ്‌കൂളിൽ 9 പേർ പരീക്ഷ എഴുതി. ഒൻപത് പേരും വിജയിച്ചു. തണ്ണിത്തോട് സെന്റ് ബനഡിക് ഹൈസ്‌കൂൾ നൂറുശതമാനം വിജയം നേടി.പതിനാല് പേർ ഏല്ലാ വിഷയത്തിനും എ പ്ലസ് നേടി.