കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് 41.54 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി.നിലവാരത്തിൽ നിർമ്മിക്കുന്നതിന് ഇന്ന് ചേർന്ന കിഫ്ബിയോഗം അംഗീകാരം നൽകി. 10.208കിലോമീറ്റർ നീളം വരുന്ന റോഡിന്റെ വീതി 10 മീറ്ററാണ്. ഏഴ് മീറ്റർ വീതിയിൽ ബി.എം.ആൻഡ് ബി.സി.നിലവാരത്തിൽടാർ ചെയ്യുന്നതാണെന്ന് ചിറ്റയംഗോപകുമാർ എം.എൽ.എ അറിയിച്ചു.ഒരു പാലം,ഇരുപത് ഓടകൾ,ബസ് ഷെൽട്ടറുകൾ,റോഡിന്റെ സൈഡ്കെട്ട്,ട്രാഫിക്സേഫ്ടി വർക്ക്എന്നീ പ്രവർത്തികൾ നടത്തി റോഡ്മനോഹരമായി നിർമ്മിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.ധനകാര്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രിക്കുംചിറ്റയം ഗോപകുമാർ എം.എൽ.എ നൽകിയ നിവേദനത്തെതുടർന്നാണ് കിഫ്ബിയുടെഅംഗീകാരം ലഭിച്ചത്.