parakod
പറക്കോട് പ്രതാപചന്ദ്രൻ സാഹിത്യ പുരസ്ക്കാരം ഡോ. ടി. ആർ. രാഘവന് ചിറ്റയം ഗോപകുമാർ എം. എൽ. എ സമ്മാനിക്കുന്നു.

അടൂർ : സാഹിത്യ വിമർശനം സൃഷ്ടികളെ സമ്പുഷ്ടമാക്കാൻ സഹായിക്കുമെന്ന് ചിറ്റയംഗോപകുമാർ എം. എൽ. എ പറഞ്ഞു. മൂന്നാമത് പറക്കോട് പ്രതാപചന്ദ്രൻ സ്മാരക സാഹിത്യ പുരസ്‌കാരം ഡോ.ടി.ആർ.രാഘവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബുജോൺ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ, സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ബി ഹർഷകുമാർ, കവി തെങ്ങമം ഗോപകുമാർ, ലക്ഷ്മി മംഗലത്ത്,സി. സുരേഷ്ബാബു, അടൂർ പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. ആർ. സതീഷ് സ്വാഗതവും കാവ്യപ്രതാപൻ നന്ദിയും പറഞ്ഞു.