house
പെരിങ്ങരയിൽ സി.പി.എം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് നിർവ്വഹിക്കുന്നു

തിരുവല്ല: സി.പി.എം വേങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. പെരിങ്ങര പഞ്ചായത്ത് നാലാംവാർഡ് മുണ്ടപ്പള്ളി കോളനിയിൽ വിധവയായ സുമതി പത്രോസിനാണ് 11 ലക്ഷം രൂപ ചെലവിൽ വീട് നൽകിയത്. വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി തൂണുകളിൽ ഉയർത്തിയാണ് വീട് നിർമ്മിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവർ ചേർന്ന് താക്കോൽ കൈമാറി. സംസ്ഥാന കമ്മിറ്റിയംഗം കെ.അന്തഗോപൻ ,ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.സനൽകുമാർ, ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, കമ്മിറ്റിയംഗം പ്രമോദ് ഇളമൺ, ലോക്കൽ സെക്രട്ടറി സി.കെ. പൊന്നപ്പൻ, ടി.ഡി.മോഹൻദാസ്, ജെനുമാത്യു, ആർ.മനു. എം.ജി.മോൻ എന്നിവർ പങ്കെടുത്തു.