തിരുവല്ല: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമ്പ്രം മണ്ഡലത്തിലെ പ്രവർത്തകർ പൊടിയാടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി.15മിനിറ്റ് സമയം വാഹനം നിറുത്തി വഴിതടഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ നേതൃത്വം നൽകി.കോൺഗ്രസ് മണ്ഡലം പ്രസിന്ധന്റെ കെ.ജെ മാത്യു,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോൺസൺ വെൺപാല,സൂരജ് കൃഷ്ണൻ,ജോജി തോമസ്,സൂര്യ കൃഷ്ണൻ,എം.എസ് ഷാജി,ഷെറിൻ എന്നിവർ സംസാരിച്ചു.