അടൂർ : നഗരസഭയിലെ കരുവാറ്റ പ്രദേശത്തെ 10 വീടുകളിൽ പഠിക്കാൻ സൗകര്യമില്ലാത്ത നിർദ്ധനരായ വിദ്യാർത്ഥികൾക്ക് രണ്ടാം വാർഡ് കൗൺസിലർ ഗോപു കരുവാറ്റ കേബിൾ സംവിധാനവും,ടി.വിയും ലഭ്യമാക്കി.വിതരണോദ്ഘാടനം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു.ഉമ്മൻ തോമസ്,സൂസി ജോസഫ്, അനു വസന്തൻ,നിതിൻ സൈമൺ,ഉണ്ണി ലാൽ,നിഖിൽ,ബിനു കൈമല,അനു ഡാനിയേൽ,സച്ചു,അനന്തു,ലാലു,ജോമോൻ എന്നിവർ പങ്കെടുത്തു.