ചെങ്ങന്നൂർ: വീടുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭ സൗജന്യമായി ബയോഗ്യാസ് പ്ലാന്റ്, ബയോബിൻ, ബക്കറ്റ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ആവശ്യമുള്ളവർ നഗരസഭാ സെക്രട്ടറിക്ക് 7 ന് വൈകിട്ട് 5 ന് മുമ്പായി അപേക്ഷ നൽകണം. ആധാർ, റേഷൻകാർഡ്, വീടിന്റെ കരം അടച്ച രസീത് എന്നവയുടെ പകർപ്പ് ബയോഗ്യാസ് പ്ലാന്റിന് അപേക്ഷകന്റെ പേരിലുള്ള 200 രൂപ മുദ്രപത്രം എന്നിവയാണ് അനുബന്ധരേഖകളായി ഹാജരാക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 9847849441.