പത്തനംതിട്ട : കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ എത്തിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും പശു, ആട്, പന്നി, കോഴി വളർത്തൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ കിസാൻ ക്രെഡിറ്റ് കാർഡ് എടുക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.
നഗരസഭ പരിധിയിൽ കിസാൻ ക്രെഡിറ്റ് കാർഡുള്ള ക്ഷീരകർഷകർ അതിന്റെ പകർപ്പ് 10ന് വൈകിട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നൽകണം.