പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ ശാശ്വതീകാനന്ദസ്വാമിയുടെ 18-ാമത് സമാധി അനുസ്മരണ ചടങ്ങുകൾ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാശ്വതീകാനന്ദസ്വാമിയുടെ ഛായാചിത്രത്തിൽ യൂണിയൻ ഭാരവാഹികൾ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, ബോർഡ് മെമ്പർ സി.എൻ.വിക്രമൻ,യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ,പി.സലിംകുമാർ,എസ്.സജിനാഥ്, മൈക്രോ-ഓഡിനേറ്റർ കെ.ആർ.സലീലനാഥ് എന്നിവർ പങ്കെടുത്തു.