കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച പകൽവീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് കോന്നിയൂർ പി.കെ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസ ഫ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലീലാരാജൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിശ്വംഭരൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യു തോമസ്, ബി.ഡി.ഒ ഗ്രേസി സേവ്യർ, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ പ്രിയ.എസ്.തമ്പി, എലിസബത്ത് രാജു, പി.ആർ.രാമചന്ദ്രൻപിള്ള, മിനി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിയമ്മ, ബെന്നി കിഴക്കുപുറം, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, മാത്യു തുടങ്ങിയ വർ പ്രസംഗിച്ചു.