മല്ലപ്പള്ളി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത മല്ലപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളുടേയും വിവിധ സ്‌കൂൾ അധികൃതരുടേയും നിർദ്ദേശങ്ങൾ പരിഗണിച്ച് തെരഞ്ഞെടുത്ത 16 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ 32 എൽ.ഇ.ഡി ടി.വികൾ നൽകിയത്. വൈസ് പ്രസിഡന്റ് രോഹിണി ജോസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പി.എസ്.രാജമ്മ,പ്രകാശ്കുമാർ വടക്കേമുറി,പ്രിൻസി കുരുവിള, ബിജി വറുഗീസ്,റീനാ യുഗേഷ്, മോളി ജോയി,രമ്യാ മനോജ്,പ്രമോദ് ബി എന്നിവരും സെക്രട്ടറി പി.കെ.ജയൻ,എ.ഇ.ഒ മിനികുമാരി, ബി.ആർ.സി.കോ-ഓർഡിനേറ്റർമാരായ ശാന്തി ശാമുവേൽ, അജയകുമാർ, ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്ജ് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.