02-pandalam-police
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം പൊലിസ് സ്റ്റേഷനിലേക്ക്' നൽകിയതെർമ്മൽ സ്‌കാനർഅടൂർഡി.വൈ.എസ്.പി.ആർ.ബിനു പന്തളം സി.ഐ.എസ് ശ്രീകുമാറിന് നൽകി ഉഘാടനം ചെയ്യുന്നു

പന്തളം: കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം പൊലീസ് സ്റ്റേഷനിൽ തെർമ്മൽ സ്‌കാനർ സ്ഥാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.സദാശിവന്റെ അദ്ധ്യക്ഷതയിൽ അടൂർ ഡിവൈ.എസ്.പി ആർ.ബിനു ഉദ്ഘാടനം ചെയ്തു. പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ ,ഓ ഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.ജയചന്ദ്രൻ ,പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റ്റി.എൻ.അനീഷ്, പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ഇ.നിസാമുദ്ദീൻ, ഓ ഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം എം.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.