മല്ലപ്പള്ളി : ജില്ലാ പഞ്ചായത്തും കുന്നന്താനം പഞ്ചായത്തും സംയുക്തമായി നടത്തിയ ഡോക്ടേഴ്‌സ് ദിനത്തിൽ കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുർവേദം, ഹോമിയോ, മൃഗ ഡോക്ടർമാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിൻ മുഖ്യപ്രഭാഷണം നടത്തി. കുന്നന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.രശ്മി ആർ.നായർ,വിനീത എന്നിവരും, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ് ശ്രീലേഖ,ഷിനി കെ.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ.ശാന്തമ്മ അംഗങ്ങളായ ജി.ശശികുമാർ, ശ്രീദേവി സതീഷ് ബാബു,ഗ്രേസി മാത്യു,റാണി ബാബു, പി.ടി സുബാഷ്,ബാബു കൂടത്തിൽ, ടി.ആർ രാജു,ഷാജഹാൻ എന്നിവർ സംസാരിച്ചു. ഹോമിയോ, മൃഗ ഡോക്ടർമാരെ ഡിസ്‌പെൻസറികളിൽ എത്തിയാണ് ആദരിച്ചത്.