കലഞ്ഞൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ നേതൃത്വത്തിൽ കലഞ്ഞൂർ പോസ്‌റ്റ് ഒാഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബീനാരഞ്ജൻ അദ്ധ്യക്ഷയായി. ആലീസ് രാജു സ്വാഗതം പറഞ്ഞു. മറിയാമ്മ സ്റ്റീഫൻ, ശ്യാമളകുമാരി, എം.കെ. ലീലാമണി എന്നിവർ പ്രസംഗിച്ചു.
കൂടലിൽ ഓട്ടോ ടാക്‌സി യൂണിയൻ (സിഐടിയു) കൊടുമൺ ഏരിയാ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ശകുന്തള അദ്ധ്യക്ഷയായി. ബേബി വൈ, അംബിക പി. രാധാമണി, രാജമ്മ പി.കെ. എന്നിവർ പ്രസംഗിച്ചു. അംബിക ആർ. നന്ദി പറഞ്ഞു.