പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ആറുപേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ജൂൺ 16ന് യു.എ.ഇയിൽ നിന്നെത്തിയ പന്തളം സ്വദേശിയായ 44 വയസുകാരൻ. 18ന് ഡൽഹിയിൽ നിന്നെത്തിയ പന്തളം സ്വദേശിനിയായ 29കാരി. 16 ന് മാൾഡോവയിൽ നിന്നെത്തിയ കുന്നന്താനം സ്വദേശിയായ 20കാരൻ. 25ന് ഡൽഹിയിൽ നിന്നെത്തിയ പറന്തൽ സ്വദേശിയായ 22കാരൻ. 11ന് കുവൈറ്റിൽ നിന്നെത്തിയ പുല്ലാട് സ്വദേശിയായ 29കാരൻ.
13ന് കുവൈറ്റിൽ നിന്നെത്തിയ ഇലന്തൂർ, നെല്ലിക്കാല സ്വദേശിനിയായ 30കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അഞ്ച് പേർ ഉൾപ്പെടെ ആകെ 109 പേർ രോഗമുക്തരായി.
ജില്ലയിൽ ഇതുവരെ ആകെ 296 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.