കോന്നി : ഊട്ടുപാറയിൽ അക്രമം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ ഊട്ടുപാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ സജി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജി. ശ്രീകുമാർ, സുജാതമോഹൻ, സുമതി രമണൻ, ബിനു കൊച്ചാക്കാരാ. അനിലാ, ജൈസ്, സോജൻ തുടങ്ങിയവർ സംസാരിച്ചു.