കലഞ്ഞൂർ: കൊവിഡ് ബോധവത്കരണത്തിനായി ബ്രേക്ക് ദ ചെയിൻ ഡയറി വിതരണവുമായി കലഞ്ഞൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം. പഞ്ചായത്തിലെ വ്യാപാരികൾ, ഓട്ടോടാക്‌സി ഡ്രൈവർമാർ എന്നിവർക്കാണ് ഡയറി നൽകിയത്..പി ടി എ പ്രസിഡന്റ് എസ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടൽ പൊലീസ് സബ് ഇൻസ്പക്ടർ അജികുമാർ ഉദ്ഘാടനം ചെയ്തു. രമാ സുരേഷ്, പ്രിൻസിപ്പൽമാരായ എസ്.ലാലി.,പി.ജയാ ഹരി, കലഞ്ഞൂർ ശ്രീകുമാർ , എം.സുരേഷ്‌കുമാർ, പ്രഥമാദ്ധ്യാപകരായ അലി അസ്ഗർ, വി.അനിൽ, ഷീല വിജയൻ ,ഫിലിപ്പ് ജോർജ്, എസ്.ശ്രീജ എന്നിവർ പ്രസംഗിച്ചു.