03-puliyoor-stadium
നവീകരിച്ച പുലിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : നവീകരിച്ച പുലിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം സജി ചെറിയാൻ എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി ഷൈലജ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.സി അജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി ശ്രീകുമാർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി പ്രദീപ്, അംഗങ്ങളായ എൽ. മുരളിധരൻ നായർ, രമ്യാ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ശ്രീലാ, ഉഷാ ഉത്തമൻ എന്നിവർ പങ്കെടുത്തു.സ്‌പോർട് കൗൺസിൽ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.