ചെങ്ങന്നൂർ: അരീക്കര പറയരുകാലാ യുവജനസമിതി നിർദ്ധന വിദ്യാർത്ഥികൾക്ക് ടിവിയും, ഡിടിഎച്ച് കണക്ഷനും നൽകുന്ന വിജ്ഞാനദർശൻ പദ്ധതിയുടെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറയരുകാലാ ഗവ: എൽപി സ്‌കൂൾ പ്രധാന അദ്ധ്യാപിക ശ്രീദേവിക്ക് ടിവി നൽകി നിർവഹിച്ചു. ജയിൻ എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ് മോഹൻ, അഭിലാഷ്.പി, ജിഞ്ചു.എസ്, സുധീഷ്.എസ്, ശ്രീലാൽ സോമൻ, വിനീത് വിജയൻ എന്നിവർ പങ്കെടുത്തു.