03-saji-cherian
കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭവന പദ്ധതി, പ്രകാരം സുമംഗലയ്ക്ക് നിർമ്മിച്ച് നൽകുന്ന 20 മത് വീടിന്റെ തറക്കല്ലിടീൽ സൊസൈറ്റി ചെയർമാൻ കൂടിയായ സജി ചെറിയാൻ എം എൽ എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തയ്യിൽ പുത്തൻവീട്ടിൽ കെ.ബി സുമംഗല (ശ്രീലത ) യ്ക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടീൽ സൊസൈറ്റി ചെയർമാൻ സജി ചെറിയാൻ എം എൽ എ നിർവഹിച്ചു .
കരുണ ഗവേണിംഗ് കൗൺസിൽ അംഗം കെ.എസ്.ഷിജു അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.സോമൻ പിള്ള, എം.കെ. ശ്രീകുമാർ, ജി.വിവേക്, ടി.ജി മണിക്കുട്ടൻ, ഷാജി കുതിരവട്ടം, ടി.കെ അനിൽകുമാർ, എം.ടി ജേക്കബ്, ബാബു അമ്പലപ്പാട്ട്, എൻ.ജയഖനി എന്നിവർ പ്രസംഗിച്ചു.