അടൂർ : ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ കോൺഗ്രസ്‌ ,സി.പി.എം നിലപാടിൽ പ്രധിഷേധിച്ച് കേന്ദ്ര സർക്കാരിന് പിന്തുണ നൽകിക്കൊണ്ടും ബി.ജെ.പി പള്ളിക്കൽ പഞ്ചായത്തു കമ്മിറ്റി നടത്തിയ യോഗം ബി.ജെ.പി സംസ്ഥാന കമ്മിറ്റി മെമ്പർ രാജൻ പെരുമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമാനുജൻ കർത്താ അദ്ധ്യക്ഷത വഹിച്ചു.സി. വി.ബാലൻ,വിജയകുമാർ, ഉണ്ണികൃഷ്ണപിള്ള,പള്ളിക്കൽ രാധാകൃഷ്ണൻ, രാധാകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.