അടൂർ : ഏഴംകുളം പഞ്ചായത്ത് പുതുമലയിലെ കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പുതുമലയിൽ ചേർന്ന കർഷകരുടെ യോഗം ആവശ്യപ്പെട്ടു. കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങൾ സുഭിക്ഷ പദ്ധതി യിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കാൻ യോഗം തീരുമാനിച്ചു. അഡ്വ അജി ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. ചിറ്റയം ഗോപകുമാർ എം. എൽ. എ അനിൽകുമാർ, ബിജു ഉണ്ണിത്താൻ,ബാബു ജോൺ,മോഹനൻ എന്നിവർ പങ്കെടുത്തു.സുരേന്ദ്രൻ പ്രസിഡന്റായും അജിഭാസ്കർ സെക്രട്ടറിയായും ജാഗ്രതാ സമിതി രൂപീകരിച്ചു.