ഏഴംകുളം: പാലമുക്ക് ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ 10-ാം ക്ലാസ് വിജയികൾക്ക് അനുമോദനവും,കുട്ടികൾക്ക് കളി ഉപകരണങ്ങളുടെ വിതരണവും, വിമുക്തി ദിനാചരണവും നടത്തി.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ലഹരി വിമുക്തിയെക്കുറിച്ച് ക്ളാസ് നയിച്ചു.വായനശാല പ്രസിഡന്റ് പി.ഇ ചെറിയാൻ സെക്രട്ടറി ബാബു ജോൺ,ഷീജ,രാധാമണി മോഹനൻ,അമ്പാടി,ജോൺ എന്നിവർ പങ്കെടുത്തു.