പത്തനംതിട്ട : കോന്നി ബ്ലോക്കിലെ പഞ്ചായത്തുകളിൽ വ്യക്തിഗത ആസ്തിനിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിന് നാല് ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിന് അഞ്ച് ലക്ഷം രൂപയുടെയും പട്ടികവർഗ വിഭാഗത്തിന് ആറ് ലക്ഷം രൂപയുടെയും ധനസഹായം ലഭിക്കും. പട്ടികജാതി/പട്ടികവർഗം/ബി.പി.എൽ കുടുംബം, എസ്.ഇസി.സി ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഐഎവൈ/പിഎംഎവൈ/ലൈഫ് ഭവനം ലഭിച്ചവർ, വിധവ/ഭിന്നശേഷി ഗൃഹനാഥരായിട്ടുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാഫോറം ബ്ലോക്ക്/പഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.