കോന്നി : കോന്നി മോഡൽ അഗ്രോ സർവീസ് സെന്ററിൽ വിവിധയിനം കാർഷിക വിത്തിനങ്ങളും തൈകളും വിൽപ്പനയ്ക്ക് തയ്യാറായതായി ഫെസിലിറ്റേറ്റർ അറിയിച്ചു. മേൽത്തരം തെങ്ങിൻ തൈകൾ, വേരു പിടിപ്പിച്ച കുരുമുളകുവള്ളികൾ, കമുകിൻ തൈകൾ, വാഴവിത്തുകൾ, പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ, അടുക്കളത്തോട്ട നിർമ്മാണ കിറ്റുകൾ എന്നിവ വാങ്ങാം. പോർട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും തൈകളും ഓർഡർ അനുസരിച്ച് എത്തിച്ചുനൽകും. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനുള്ള ബോറപ്പ് എന്ന ജൈവ പൊടിയും വിൽപ്പനയ്ക്കുണ്ട്. ഫോൺ: 0468 2333809, 9946251163.