ചെങ്ങന്നൂർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി.കെ ചന്ദ്രാനന്ദന്റെ ആറാമത് അനുസ്മരണ ദിനം ചെങ്ങന്നൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു.സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് അദ്ധ്യക്ഷനായി.മാന്നാർ ഏരിയ സെക്രട്ടറി പി.ഡി ശശിധരൻ,എം.ശശികുമാർ, എം.കെ മനോജ്,വി.വി അജയൻ, പി.എസ് മോനായി എന്നിവർ സംസാരിച്ചു.എം.എച്ച് റഷീദ് മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിലും കെ.എസ് ഗോപാലകൃഷ്ണൻ കാരയ്ക്കാട്ടും വി.വി അജയൻ ചെങ്ങന്നൂർ ഗവ.ഐ.ടിഐ ജംഗ്ഷനിലും യു.സുഭാഷ് നന്ദാവനം ജംഗ്ഷനിലും പി.ആർ രമേശ് കുമാർ ഇല്ലത്തുമേപ്പുറത്തും, നെൽസൺ ജോയി കല്യാത്രയിലും,കെ.ഡി രാധാകൃഷ്ണ കുറുപ്പ് ആല വിശ്വഭാരതി ഗ്രന്ഥശാലയിലും,ഷീദ് മുഹമ്മദ് കൊല്ലകടവിലും, പി.ഉണ്ണിക്കൃഷ്ണണൻ നായർ മാമ്പള്ളി പടി ജംഗ്ഷനിലും കെ.എസ് ഷിജു കല്ലിശേരി ജംഗ്ഷനിലും അനുസ്മരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.