പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 27 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 323 ആയി. ജൂൺ 12 ന് കുവൈറ്റിൽ നിന്നെത്തിയ കടമ്പനാട് സ്വദേശി, 24 ന് ബഹ്‌റനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി, 18 ന് ദുബായിൽ നിന്നെത്തിയ ഇളമണ്ണൂർ സ്വദേശി, പന്തളം സ്വദേശി, 19 ന് ദുബായിൽ നിന്നെത്തിയ കോട്ടാങ്ങൽ സ്വദേശി, 18 ന് ഡൽഹിയിൽ നിന്നെത്തിയ പളളിക്കൽ സ്വദേശിനി, ബഹ്‌റനിൽ നിന്നെത്തിയ ഇടപ്പാവൂർ സ്വദേശിനി, 12 ന് കുവൈറ്റിൽ നിന്നെത്തിയ നാരങ്ങാനം സ്വദേശി, 14 ന് പഞ്ചാബിൽ നിന്നെത്തിയ നാരങ്ങാനം സ്വദേശി, 24 ന് ഡൽഹിയിൽ നിന്നെത്തിയ എലിമുളളുംപ്ലാക്കൽ സ്വദേശി,16ന് കുവൈറ്റിൽ നിന്നെത്തിയ മേക്കൊഴൂർ സ്വദേശി, 17ന് മാൾഡോവയിൽ നിന്നെത്തിയ മൈലപ്ര സ്വദേശി, 11ന് കുവൈറ്റിൽ നിന്നെത്തിയ തിരുവല്ല സ്വദേശി,19ന് കുവൈറ്റിൽ നിന്നെത്തിയ തിരുവല്ല സ്വദേശി, 16ന് കുവൈറ്റിൽ നിന്നെത്തിയ കിടങ്ങന്നൂർ സ്വദേശി,14ന് ഡൽഹിയിൽ നിന്നെത്തിയ വടശേരിക്കര സ്വദേശിനി,19ന് മസ്‌ക്കറ്റിൽ നിന്നെത്തിയ റാന്നി പഴവങ്ങാടി സ്വദേശി,16ന് കുവൈറ്റിൽ നിന്നെത്തിയ അരുവാപ്പുലം സ്വദേശി,19ന് സൗദിയിൽ നിന്നെത്തിയ മുണ്ടുകോട്ടയ്ക്കൽ സ്വദേശി, 18ന് ഡൽഹിയിൽ നിന്നെത്തിയ റാന്നിഅങ്ങാടി സ്വദേശിനി, ഡൽഹിയിൽ നിന്നെത്തിയ റാന്നി അങ്ങാടി സ്വദേശി, 20 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വടശേരിക്കര സ്വദേശി, 20ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വടശേരിക്കര സ്വദേശിനി, 20ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വടശേരിക്കര സ്വദേശനി, 20ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വടശേരിക്കര സ്വദേശിനി, 20ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ അടൂർ സ്വദേശി, 12ന് കുവൈറ്റിൽ നിന്നെത്തിയ വടശേരിക്കര സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇന്നലെ 30 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 139 ആണ്. നിലവിൽ 183 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 176 പേർ ജില്ലയിലും ഏഴു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആലപ്പുഴ ജില്ലയിൽ നിന്നുളള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ നിന്ന് ഇന്നലെ 124 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 15495 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ഇന്നലെ 111 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ 319 എണ്ണം പൊസിറ്റീവായും 13120 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
@ ഇന്നലെ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
@ 30 പേർ രോഗമുക്തരായി
@ 1532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്