arunkumar-bava
അരുൺകുമാർ ബാവ

അടൂർ: എയ്ഡഡ് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എ.ടി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സുനിൽ മാണി കമ്മീഷനെ നിയോഗിച്ച് പൊതുവിദ്യാഭ്യാസം കച്ചവടവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.വി ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു.ഷാനു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ശ്രീപ്രകാശ്,അലക്‌സ്,അരുൺകുമാർ ബാവ,ജോൺ കെ.മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി അരുൺകുമാർ ബാവ,സെക്രട്ടറിയായി ജോൺ കെ.മാത്യു എന്നിവരെ തിരഞ്ഞെടുത്തു.