മല്ലപ്പള്ളി കശാപ്പുശാലയിലേക്ക് കൊണ്ടുപോയ എരുമ വിരണ്ടത് നാട്ടിൽ പരിഭ്രാന്തി പരത്തി. കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറയിലെ കശാപ്പ് ശാലയിലേക്ക് കൊണ്ടുവന്ന വേലി ഇനത്തിൽപ്പെട്ട എരുമ കയർപൊട്ടിച്ച് അക്രമാസക്തമാവുകയായിരുന്നു. നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ എരുമ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് എരുമയെ കുടുക്കിട്ട് പിടിക്കുകയായിരുന്നു.