അടൂർ : നഗരസഭാ സൗൺസിലർ എം.താജുദ്ദീന്റെ നിര്യാണത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അനുശോചിച്ചു.സാധാരണക്കാരുടേയും വഴിയോര കച്ചവടക്കാരുടേയും പ്രിയങ്കരനായ നേതാവായിരുന്നു താജുദിനെന്നും എം.എൽ.എ തന്റെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ച എം.താജുദ്ദീന്റെ മൃതദേഹം ഇന്നലെ വൈകിട്ട് 6.3ന് നഗരസഭാ ഓഫീസിന് മുന്നിൽ പൊതുദർശനത്തിനായി വെച്ചു.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് 10 മിനിറ്റ് പൊതുദർശനം അനുവദിച്ചത്. തുടർന്ന് വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ വിവിധ തുറകളിൽപ്പെട്ടവരും കുടുംബാംഗങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു.രാത്രി ഒൻപതരയോടെ കണ്ണംകോട് ജുമാഅത്ത് ഖബർസ്ഥാനിൽ സംസ്ക്കരിച്ചു.